Breaking

Culture

ഡിംസ് മീഡിയ കോളേജിൽ വേൾഡ് ഫിലിം ഡേ ആചരിച്ചു

ഡിംസ് മീഡിയ കോളേജിൽ വേൾഡ് ഫിലിം ഡേ ആചരിച്ചു

രാജ്യാന്തര ചലച്ചിത്ര ദിനാചരണത്തിൻ്റെ ഭാഗമായി, ഡിംസ് മീഡിയ കോളേജിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ്, പരസ്യചിത്ര സംവിധായകനും ചലച്ചിത്രതാരവുമായ സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു.
കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി സ്വാഗതം ആശംസിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റാഫ് കോർഡിനേറ്റർ സിമി പി.എസ്, യൂണിയൻ ചെയർപേഴ്സൺ ജെസ്‌വിൻ ജോസ്, സ്നേഹ സുധാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്, സിജോയ് വർഗീസ് വിദ്യാർഥികളുമായി തൻ്റെ സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിനൽകുകയും ചെയ്തു. സിജോയ് വർഗീസിന് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര കോളേജിൻ്റെ ഉപഹാരം സമ്മാനിച്ചു.