Breaking

Culture

നിർമ്മല കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗം ക്രാഫ്റ്റ് ഡോക്യുമെന്റേഷൻ ഷോ സംഘടിപ്പിച്ചു.

മേലൂർ നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിലുള്ള നിർമ്മല കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ ഡിസംബർ 18 വ്യാഴാഴ്ച കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗം ക്രാഫ്റ്റ് ഡോക്യുമെന്റേഷൻ ഷോ സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനറും പൂർവ്വ വിദ്യാർത്ഥിയുമായ അലീന ടോമി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നതാണ് നമ്മുടെ ലോകം. ലോകത്തിലെ പല രാജ്യങ്ങളും അവരുടെ തനത് കലകൾ കൊണ്ടും കരകൗശല വസ്തുക്കൾ കൊണ്ടും പ്രസിദ്ധി ആർജ്ജിച്ചിരിക്കുന്നു.

ലോക സംസ്കാരത്തിന്റെ ഭാഗമായ ഈ കലകളെയും കരകൗശല വസ്തുക്കളെയും മുഖ്യ വിഷയമായി എടുത്താണ് വിദ്യാർത്ഥികൾ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. പരമ്പരാഗത കരകൗശല വസ്തുക്കൾ നമ്മുടെ വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിലൂടെ കണ്ടെത്തി പുനർ നിർമ്മിക്കുന്ന ഈ വസ്ത്രങ്ങൾ സർഗ്ഗാത്മകതയുടെയും സംസ്കാരത്തിന്റെയും ബോധപൂർവ്വമായ രൂപകൽപ്പനയുടെയും ആഘോഷമായിരുന്നു.

മോണ്ടോക് പാവകളുടെ കളിയാക്കുന്ന സൗന്ദര്യം, മഹ്ജോങ് ടൈലുകളുടെ ഘടനാപരമായ ജ്യാമിതി, ദമർ കുറംഗിന്റെ കഥ പറയുന്ന മികവ്, ബോബോലോമയുടെ സങ്കീർണ്ണമായ ചാരുത, കൂടാതെ മറ്റ് നിരവധി ശ്രദ്ധേയമായ കരകൗശല വസ്തുക്കളുടെ വൈവിധ്യമാർന്ന ആഖ്യാനങ്ങൾ ഈ ഷോ ഒരുമിച്ച് കൊണ്ടുവരുന്നു.

നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർപേഴ്സൺ ശ്രീമതി ഡാലി സജീവ്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷാജു ഔസേപ്പ്, അക്കാദമിക് കോർഡിനേറ്റർ ശ്രീമതി ലേഖ വാസുദേവൻ, കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് മേധാവി ശ്രീമതി സിന്ധു ഫ്രാൻസിസ് തുടങ്ങിയവർ ഈ ചടങ്ങിൽ സംസാരിച്ചു. ബെസ്റ്റ് ഡിസൈനറായി ആയിഷ നസൽ ഉം, ബെസ്റ്റ് ഇന്നോവേറ്റീവ് ഡിസൈനേഴ്സായി റഫാ ബഷീർ, ഹിബ ഷെറിൻ ഉം, ബെസ്റ്റ് ക്രാഫ്റ്റ് ഓറിയന്റഡ് അവാർഡിന് ദീപ്തി കെ എച്ച് ഉം അർഹരായി.